Times Kerala

ഫോട്ടോയ്ക്ക് വേണ്ടി തലയുയർത്തി നിന്നില്ല, ആനയ്ക്ക് ക്രൂര മർദ്ദനം; വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ഒന്നാം പാപ്പാൻ ഒളിവിൽ

 
ഫോട്ടോയ്ക്ക് വേണ്ടി തലയുയർത്തി നിന്നില്ല, ആനയ്ക്ക് ക്രൂര മർദ്ദനം; വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ഒന്നാം പാപ്പാൻ ഒളിവിൽ

കോട്ടയം: ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് ശേഷം ഫോട്ടോ എടുക്കാനായി തലയുയർത്തി നിൽക്കാതിരുന്ന ആനയ്ക്ക് ഒന്നാം പാപ്പാന്റെ ക്രൂര മർദ്ദനം. മാർച്ച് 25 നാണ് സംഭവം നടന്നത്. കോട്ടയം പാമ്പാടി സ്വദേശിയുടെ ആന പാമ്പാടി സുന്ദരനാണ് പാപ്പാന്റെ മർദ്ദനമേറ്റത്. എഴുന്നള്ളിപ്പിന് ശേഷം ഫോട്ടോയ്ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ പാപ്പാൻ ആനയോട് ആജ്ഞാപിക്കുകയും അത് ചെയ്യാതെ വന്നപ്പോൾ വടിയെടുത്ത് അടിക്കുകയുമാണ് ചെയ്തത്. ആനയെ ക്രൂരമായി മുഖത്തിടിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ഒന്നാം പാപ്പാൻ ഒളിവിൽ പോയി. സംഭവത്തെത്തുടർന്ന് വനംവകുപ്പ് അധികൃതർ നിയമ നടപടി ആരംഭിച്ചു.

Related Topics

Share this story