Times Kerala

സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ടുണ്ട്, മേശപ്പുറത്തിരുന്നാണ് അത്താഴം കഴിയ്ക്കുന്നത്!! പരിചയപ്പെടാം ഈ പക്ഷിരാജനെ- വീഡിയോ കാണാം

 
സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ടുണ്ട്, മേശപ്പുറത്തിരുന്നാണ് അത്താഴം കഴിയ്ക്കുന്നത്!! പരിചയപ്പെടാം ഈ പക്ഷിരാജനെ- വീഡിയോ കാണാം

ഡെസ് എന്നുപേരുള്ള പരുന്തിന് നിരവധിയാണ് പ്രത്യേകതകൾ. ഇവനത്താഴം കഴിയ്ക്കുന്നത് മേശപ്പുറത്തിരുന്നുകൊണ്ടാണ്. സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. ഇവന്റെ ഫോട്ടോയും വിഡിയോയും കാണാനായി കാത്തിരിയ്ക്കുന്ന നിരവധി ആരാധകരും ഇവനുണ്ട്. വിഷമുള്ള “കെയ്ൻ ടോഡ്” എന്ന ലോകത്തിലെ ഏറ്റവും വലിയ മരത്തവളയെ ഇവനൊരിക്കൽ ആഹാരമാക്കിയതാണ്. എന്നാൽ ഒരു കുഴപ്പവും ഈ പരുന്തിനുണ്ടായില്ല എന്നത് അത്ഭുതകരമാണ്. ആസ്ട്രേലിയയിലെ ഗോൾസ്ഡ് കോസ്റ്റ ഹിൻഡർലാൻഡ് പാർക്കിലെ ഓ’റൈലിസ് റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ “ബേർഡ്‌സ് ഓഫ് പ്രേ” പ്രദർശനത്തിൽ പങ്കെടുക്കുന്നവനാണ് 20 വയസ്സുള്ള ഈ പരുന്ത്. യാത്രകളും ആൾക്കൂട്ടവും ഇഷ്ടപ്പെടുന്നവനാണ് ഡെസ് എന്നാണ് ഇതിന്റെ ഉടമയായ മാർക്ക് കുല്ലേട്ടൻ പറയുന്നത്. കോവിഡ് സാഹചര്യത്തിൽ പ്രദർശനങ്ങൾ ഇല്ലാതിരുന്നതോടെയാണ് ഡെസിനായി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഡെസിന്റെ കഴിവുകളെ എടുത്തുകാട്ടുന്നതാണ് സോഷ്യൽ മീഡിയയിലെ ഓരോ വിഡിയോയും. ചിറകിന്റെ അറ്റം ലോഹത്തകിടുപോലെയുള്ള, ആസ്ട്രേലിയയിലെ ഏറ്റവും വലിയ ഇര പിടിയൻ പക്ഷികളായ “വെഡ്ജ്ഡ് ടെയിൽ” ഇനത്തിൽപ്പെട്ട പരുന്താണ് ഡെസ്.

Related Topics

Share this story