Times Kerala

‘ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേത്’ ; രൂക്ഷ വിമർശനവുമായി വി ടി ബൽറാം

 
‘ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേത്’ ; രൂക്ഷ വിമർശനവുമായി വി ടി ബൽറാം

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാറിന്റെ ധൂര്‍ത്ത് ചൂണ്ടിക്കാട്ടി വി.ടി ബല്‍റാം എം.എല്‍.എ. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ 4 ലക്ഷം രൂപ നല്‍കുന്ന സര്‍ക്കാര്‍ റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം നല്‍കിയത് 4,57,000 രൂപയാണെന്നും വി.ടി ബല്‍റാം പറഞ്ഞു. ലക്ഷങ്ങള്‍ ചെലവിട്ട് റീ ബില്‍ഡ് കേരളയുടെ ഓഫീസ് സ്വകാര്യ കെട്ടിടത്തില്‍ തുടങ്ങാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ വിമര്‍ശനം.

ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേതെന്ന് പരിഹസിച്ചു കൊണ്ടായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയവ നിര്‍മിക്കാന്‍ നല്‍കുന്ന കൂടുതല്‍ പണമാണ് റീബില്‍ഡ് കേരളയുടെ ഓഫീസ് വാതിലിന് വേണ്ടി സര്‍ക്കാര്‍ മുടക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് കുറിപ്പ്

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് വെറും 4 ലക്ഷം രൂപ. റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ

ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേത്.

Related Topics

Share this story