Times Kerala

ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് ഐസിസിയുടെ ശകാരം

 
ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് ഐസിസിയുടെ ശകാരം

ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് ഐസിസിയുടെ ശകാരം. വിന്‍ഡീസിന് എതിരായ ലോകകപ്പ് മത്സരത്തിനിടെ അസഭ്യം പറഞ്ഞതായി തെളിഞ്ഞതിനെ തുടര്‍ന്ന് ലെവല്‍ ഒന്ന് കുറ്റം ചുമത്തിയ സാംപയ്ക്ക് ഐസിസി ഒരു ഡീ മെറിറ്റ് പോയിന്‍റ് ഏര്‍പ്പെടുത്തി.

സാംപ അസഭ്യം പറഞ്ഞത് ഫീല്‍ഡ് അംപയര്‍മാര്‍ കേട്ടിരുന്നു. ഐസിസി ശിക്ഷാ നിയമത്തിലെ 2.3 വകുപ്പ് സാംപ ലംഘിച്ചു. കുറ്റം സമ്മതിച്ച ഓസ്‌ട്രേലിയന്‍ താരം മാച്ച് റഫറി ജെഫ് ക്രോ നിര്‍ദേശിച്ച ശിക്ഷാനടപടി സ്വീകരിച്ചു.

Related Topics

Share this story