Times Kerala

രാത്രിയില്‍ കൂട്ടുകിടക്കാന്‍ വിളിച്ചുവരുത്തി 16കാരനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കി; 69കാരി അറസ്റ്റിൽ; സംഭവം കൊല്ലത്ത്

 
രാത്രിയില്‍ കൂട്ടുകിടക്കാന്‍ വിളിച്ചുവരുത്തി 16കാരനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കി; 69കാരി അറസ്റ്റിൽ; സംഭവം കൊല്ലത്ത്

കൊല്ലം:16 വയസുള്ള ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 69കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ മൈലമൂട് സ്വദേശിനിയായ ശ്രീമതിയെയാണ്കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീ 16കാരനായ അയല്‍വാസിയെ കൂട്ടുകിടക്കാന്‍ വിളിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് സ്ത്രീ കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു.ആണ്‍കുട്ടി തന്നെയാണ് സംഭവം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. മാസങ്ങൾനീണ്ട അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് പോലീസിന് വ്യക്തമായി. ഇതോടെ പ്രതിയായ 69കാരിയെ പിടികൂടുകയായിരുന്നു. പ്രതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഹാജരാക്കി വൈദ്യപരിശോധന നടത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തി.

Related Topics

Share this story