Times Kerala

ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ കെ.ടി ജലീല്‍ ഹൈക്കോടതിയിലേക്ക്

 
ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ കെ.ടി ജലീല്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: ബന്ധു നിയമന വിവാദത്തിൽ ആരോപണങ്ങൾ ശരിവച്ച ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ മന്ത്രി കെ.ടി ജലീല്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി കെ.ടി അദീബിനെ നിയമിച്ചതിനെതിരായ ലോകായുക്ത റിപ്പോര്‍ട്ട് നിയമപരമല്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കുക. വിജിലന്‍സും ഹൈക്കോടതിയും തള്ളിയ ആരോപണം ലോകായുക്ത ശരി വച്ചത് വസ്‌തുതകള്‍ പരിശോധിക്കാതെയാണെന്നാണ് ജലീലിന്‍റെ പ്രധാന വാദം.ബന്ധുവായ കെ.ടി അദീബിനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചത് നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ഉത്തരവിറക്കിയിരുന്നു. മന്ത്രി കാണിച്ചത് സ്വജനപക്ഷപാതമെന്നാണ് ലോകായുക്ത വിധി.

Related Topics

Share this story