Times Kerala

അറസ്റ്റിലായത് മോഷണക്കുറ്റത്തിന് , വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ കൈവിലങ്ങുമായി രക്ഷപ്പെട്ടു ; ഒടുവിൽ പ്രതി പിടിയിൽ

 
അറസ്റ്റിലായത് മോഷണക്കുറ്റത്തിന് , വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ കൈവിലങ്ങുമായി രക്ഷപ്പെട്ടു ; ഒടുവിൽ പ്രതി പിടിയിൽ

ആറന്മുള :മോഷണക്കേസിന് പിടിയിലായ പ്രതിയെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ രക്ഷപ്പെട്ടു . പന്നിവേലിച്ചിറ സ്വദേശി ഇരുട്ട് ഉണ്ണി എന്നു വിളിക്കുന്ന പ്രതീഷ് (23) ആണ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. കൈവിലങ്ങോടുകൂടിയാണ് പ്രതി രക്ഷപെട്ടത് .

അതേസമയം മണിക്കൂറുകൾനീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.അർദ്ധരാത്രിയോടെ കാണാതായ പ്രതിയെ വീടിന് സമീപത്തെ പുഞ്ചപ്പാടത്തുനിന്നാണ് പോലീസ് ഞായറാഴ്ച പുലർച്ചെ സാഹസികമായി പിടികൂടിയത്. സംഭവത്തെ തുടർന്ന് പ്രതിയ്‌ക്കെതിരെ മോഷണക്കുറ്റം കൂടാതെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടതിനും വിലങ്ങ് മുറിച്ചതിനും പോലീസ് കേസെടുത്തു.

Related Topics

Share this story