Times Kerala

ഗുണ്ടാനേതാവിനെ സംഘത്തിലെ തന്നെ അംഗമായ യുവാവ് അടിച്ചു കൊന്നു ; കൈനകരിയിൽ മരിച്ചത് കൊലപാതങ്ങൾ ഉൾപ്പെടെ 25ലേറെ കേസുകളിലെ പ്രതി

 
ഗുണ്ടാനേതാവിനെ സംഘത്തിലെ തന്നെ അംഗമായ യുവാവ്  അടിച്ചു കൊന്നു ; കൈനകരിയിൽ മരിച്ചത് കൊലപാതങ്ങൾ ഉൾപ്പെടെ  25ലേറെ കേസുകളിലെ പ്രതി

ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ഗുണ്ടാനേതാവിനെ സംഘത്തിലെ തന്നെ മുൻ അംഗമായ യുവാവ് അടിച്ചു കൊന്നു. സംഭവത്തിൽ പുന്നമട അഭിലാഷ് (42) ആണ് അടിയേറ്റു കൊല്ലപ്പെട്ടത്. ഇയാളുടെ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാളാണ് അഭിലാഷിനെ ആക്രമിച്ചത്.

കൂടാതെ മരണപ്പെട്ട ഇയ്യാളുടെ പേരിൽ രണ്ടു കൊലപാതകം ഉൾപ്പെടെ 25ലേറെ കേസുകളാണ് ഉള്ളത് . ഇന്നു പുലർച്ചെ 12.15നു കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപമാണ് സംഭവം നടന്നത് . ഇയാളുടെ ഭാര്യവീടായ കുന്നുതറയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ,ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷക്കാനായില്ല .

Related Topics

Share this story