Times Kerala

വിവാഹ സൽക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം; മൂന്ന് പേർക്ക് വെട്ടേറ്റു

 
വിവാഹ സൽക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം; മൂന്ന് പേർക്ക് വെട്ടേറ്റു

തൃശൂർ: വിവാഹ സൽക്കാരം നടക്കുന്നതിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. വിവാഹം നടന്ന ഓഡിറ്റോറിയത്തിലും പിന്നീട് വീട്ടിലും വച്ചുണ്ടായ ആക്രമണത്തിൽ വെട്ടും കുത്തുമേറ്റു 3 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവമ്പാടി തയ്യിൽ വീട്ടിൽ ധനീഷ് (29), തയ്യിൽ വീട്ടിൽ ഫിലിപ് (26), ബീച്ച് വാർഡ് കുത്തുപറമ്പ് അനിൽ (47) എന്നിവർക്കാണ് പരുക്കേറ്റത്. മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ മൾഗർ റോഡിന് പടിഞ്ഞാറാണ് വിവാഹ വീട്. വിവാഹ ശേഷം ഓഡിറ്റോറിയത്തിൽ ആയിരുന്നു സൽക്കാരം.ഇവിടെ ഭക്ഷണം വിളമ്പുന്നതിനിടെ വാക്കേറ്റമുണ്ടായതിനെ തുടർന്നു പുറത്തുനിന്നു വന്നവർക്ക് മർദ്ദനമേൽക്കുകയായിരുന്നു. തുടർന്ന്, വൈകിട്ട് വീട്ടിൽ സൽക്കാരവും ചെണ്ടമേളവും നടക്കുന്നതിനിടെ പുറത്തുള്ളവർ ചോദിക്കാനെത്തിയതാണ് വീണ്ടും അക്രമത്തിൽ കലാശിച്ചത്.പരുക്കേറ്റു കിടന്നവരെ പൊലീസ് എത്തിയ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

Related Topics

Share this story