Times Kerala

മൻസൂർ കൊലപാതകം ;രണ്ടാം പ്രതിയായ രതീഷിന്റെ ദുരൂഹ മരണത്തിലുള്ള അന്വേഷണം തുടരുന്നു

 
മൻസൂർ കൊലപാതകം ;രണ്ടാം പ്രതിയായ രതീഷിന്റെ ദുരൂഹ മരണത്തിലുള്ള അന്വേഷണം തുടരുന്നു

കണ്ണൂർ ;മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതിയായ രതീഷിന്റെ ദുരൂഹ മരണത്തിലുള്ള അന്വേഷണം തുടരുന്നു .രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പോലീസ് പരിശോധിക്കുന്നത് .മൻസൂർ കേസിലെ കൂട്ട് പ്രതികൾ രതീഷിന് ഒപ്പമുണ്ടായിരുന്നോ എന്ന് സംശയത്തിലാണ് പോലീസ് .

മരണത്തിന് അല്പസമയം മുൻപാണ് രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയിൽ വെക്തമായി .മുഖത്തും മുറിവുകളുണ്ട് .ഇത് ശ്വാസം മുട്ടിക്കാൻ വേണ്ടി മനഃപൂർവം നടന്ന ശ്രമമാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത് .മൻസൂർ കേസ് ഏറ്റെടുത്ത സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി .

 

Related Topics

Share this story