Times Kerala

ബാംഗ്ലൂർ സ്ഫോടന കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൽ നാസർ മഅദനി

 
ബാംഗ്ലൂർ സ്ഫോടന കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൽ നാസർ മഅദനി

ന്യൂഡൽഹി : ബാംഗ്ലൂർ സ്ഫോടന കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പി ഡി പി നേതാവ് അബ്ദുൽ നാസർ മഅദനി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും .ചീഫ് ജസ്റ്റിസ് എസ് .എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക .

ബാംഗ്ലൂർ നഗരത്തിന് പുറത്തു പോകരുതെന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് വേണം .കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു .ഒച്ചിഴയുന്ന വേഗത്തിലാണ് നടപടിയെന്നും ഹർജിയിൽ പ്രധാനമായും ആരോപിക്കുന്നു .

 

Related Topics

Share this story