Times Kerala

സി ബി എസ് ഇ 10 ,12 പരീക്ഷകൾ ഓൺലൈൻ ആയി നടത്തിയേക്കും

 
സി ബി എസ് ഇ 10 ,12 പരീക്ഷകൾ ഓൺലൈൻ ആയി നടത്തിയേക്കും

ന്യൂഡൽഹി : സി ബി എസ് ഇ 10 ,12 പരീക്ഷകൾ ഓൺലൈൻ ആയി നടത്തിയേക്കും .കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റണമെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു .നേരത്തെ സി ബി എസ് ഇ പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ഓഫ്‌ലൈനായി നടത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു .

മെയ് 4 മുതലാണ് ഓഫ്‌ലൈനായി പരീക്ഷ നടത്താൻ സി ബി എസ് ഇ തീരുമാനിച്ചിരുന്നത് .എന്നാൽ എല്ലാ സി ബി എസ് ഇ പരീക്ഷകളും മാറ്റി വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപെട്ടു .പരീക്ഷ നടത്താനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു .

Related Topics

Share this story