Times Kerala

ഹരിയാനയില്‍ വന്‍ അഗ്നിബാധ ; 700 കുടിലുകള്‍ക്ക് തീപ്പിടിച്ചു

 
ഹരിയാനയില്‍ വന്‍ അഗ്നിബാധ ; 700 കുടിലുകള്‍ക്ക് തീപ്പിടിച്ചു

ചണ്ഡിഗഡ്: ഗുരുഗ്രാമിലെ നഹർപൂർ കസാൻ ഗ്രാമത്തിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ. 700 ഓളം കുടിലുകളില്‍ തീപ്പിടിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കാറ്റ് കാരണം പ്രദേശത്ത് തീ പടരുകയായിരുന്നു.എട്ട് അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീയണച്ചത്

Related Topics

Share this story