Times Kerala

ഗിന്നസ് റെക്കോഡ് ഉടമ തൃശൂർ നസീർ മാല മോഷണക്കേസിൽ അറസ്റ്റിൽ

 
ഗിന്നസ് റെക്കോഡ് ഉടമ തൃശൂർ നസീർ മാല മോഷണക്കേസിൽ അറസ്റ്റിൽ

കണ്ണൂർ: ഗിന്നസ് റിക്കാർഡ് ഉടമ തൃശൂർ നസീറിനെ മാലമോഷണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പിണറായി പുതുശേരി മുക്കിലെ മുഹത്തരത്തിൽ പി.പി. ഷെരീഫയുടെ പരാതിയിലാണ് ടൗൺ പോലീസിന്റെ നടപടി. ഷെരീഫയുടെ ഏഴുവയസുള്ള കുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന ഒന്നര പവൻ തൂക്കംവരുന്ന സ്വർണമാല മോഷ്ടിച്ചെന്നാണ് പരാതി. ജോലിവാങ്ങിനൽകാമെന്നും ഇന്റർവ്യൂന് എത്തണമെന്നും നസീർ അറിയിച്ചതനുസരിച്ച് യുവതി ഭർത്താവും കുട്ടിയുമൊത്ത് കണ്ണൂരിലെത്തുകയായിരുന്നു. തുടർന്ന്, ഇന്റർവ്യൂ നടക്കുന്ന ഹോട്ടലിന്റെ അകത്തേക്ക് യുവതിയെയും ഭർത്താവിനെയും കടത്തിവിട്ടശേഷം യുവതിയുടെ കുട്ടിയുമായി നസീർ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് മാൾ കവർന്നത്. ഇന്റർവ്യൂ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തിൽ നിന്നും മാല കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് റോഡിൽ വച്ച് നസീർ കുട്ടിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കുന്ന ദൃശ്യം കണ്ടത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ദേശ രാജ്യങ്ങളിലടക്കം കലാപരിപാടികൾ അവതരിപ്പിക്കുകയും തുടർച്ചയായി 12 മണിക്കുർ പാട്ടു പാടി ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തയാളാണ് നസീർ.

Related Topics

Share this story