Times Kerala

പാലക്കാട് ഒറ്റപ്പാലത്ത് വോട്ടർ ഐ ഡി കാർഡുകൾ ഉപേഷിക്കപ്പെട്ടനിലയിൽ

 
പാലക്കാട് ഒറ്റപ്പാലത്ത് വോട്ടർ ഐ ഡി കാർഡുകൾ ഉപേഷിക്കപ്പെട്ടനിലയിൽ

പാലക്കാട് :പാലക്കാട് ഒറ്റപ്പാലത്ത് വോട്ടർ ഐ ഡി കാർഡുകൾ ഉപേഷിക്കപ്പെട്ടനിലയിൽ .ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്താണ് കാർഡുകൾ കണ്ടെടുത്തത് .പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിലാണ് കാർഡുകൾ .കണ്ടെടുത്തവയിൽ ഏറെയും കടപ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ അഴിയനൂർ നിവാസികളുടെ കാർഡാണ് .

പുതിയ വോട്ടറുമാരുടെയും പുതുക്കിയതുമായ അമ്പതോളം കാർഡുകൾ കണ്ടെടുത്തതിന് പിന്നാലെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് എത്തി .കാർഡുകൾ ഉദ്യോഗസ്ഥർ ബോധപൂർവം വിതരണം ചെയ്യാതെ ഉപേക്ഷിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു .തോൽ‌വിയിൽ വിളറിപൂണ്ട സി പി എം അനുഭാവികളായ ഉദ്യോഗസ്ഥർ ജനാതിപത്യ പ്രക്രിയ അട്ടിമറിക്കാൻ നടത്തിയ ശ്രമമാണ് ഇതെന്നും കോൺഗ്രസ് ആരോപിച്ചു .

Related Topics

Share this story