Times Kerala

ബൈക്ക് റേസിനെച്ചൊല്ലി തർക്കം; വീട്ടമ്മയ്ക്കും യുവാവിനും വെട്ടേറ്റു; മൂന്നു പേർക്ക് പരിക്ക്

 
ബൈക്ക് റേസിനെച്ചൊല്ലി തർക്കം; വീട്ടമ്മയ്ക്കും യുവാവിനും വെട്ടേറ്റു; മൂന്നു പേർക്ക് പരിക്ക്

കൊല്ലം: ബൈക്ക് റേസ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടമ്മക്കും, യുവാവിനും വെട്ടേറ്റു. വീട്ടമ്മയുടെ മകൾഉൾപ്പെടെ മറ്റു 3 പേർക്കു അക്രമത്തിൽ പരുക്കേറ്റു.മീനമ്പലം നഞ്ചൻവിള കോളനിയിൽ ഇന്നലെ രാത്രിയാണ് സംഭവം. സമീപത്തെ കോളനിയിലെ യുവാക്കൾ എത്തി ബൈക്ക് റേസ് ചെയ്തതു ചിലർ തടയുകയായിരുന്നു. ഇവരുടെ ബൈക്കിന്റെ താക്കോൽ ഊരി മാറ്റുകയും ചെയ്തു. തുടർന്ന് ഒരു സംഘം ആളുകൾ സംഘടിച്ചെത്തുകയും അക്രമം നടത്തുകയുമായിരുന്നു.വെട്ടേറ്റ നഞ്ചൻവിള കോളനിയിലെ വിഷ്ണു (17),  ലത്തീഫ ബീവി (64) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി.  ലത്തീഫ ബീവിയുടെ മകൾ ഹസീന (47), ജസിൻ (21), മനോജ് (21) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരുകൂട്ടർക്ക് എതിരെയും പൊലീസ് കേസ് എടുത്തു.

Related Topics

Share this story