Times Kerala

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ഭാര്യയുടെ സ്ഥാനാർഥിത്വം റദ്ദാക്കി ബിജെപി

 
ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ഭാര്യയുടെ സ്ഥാനാർഥിത്വം റദ്ദാക്കി ബിജെപി

ലക്‌നൗ: ഉത്തര്‍പ്രദേശ് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന ഉന്നാവോ ബലാത്സംഗക്കേസ് പ്രതി ൽദീപ് സിങ് സെംഗാറിന്‍റെ ഭാര്യ സംഗീത സെംഗാറിന്റെ സ്ഥാനാർത്ഥിത്വം ബിജെപി റദ്ധാക്കി.ഇവര്‍ക്ക് പകരം പുതിയ മൂന്ന് പേരുകൾ സമർപ്പിക്കാൻ ഉന്നാവോ ജില്ല പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിങ് പറഞ്ഞു.2018ലെ ഉന്നാവോ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് കുൽദീപ് സിങ് സെംഗാര്‍. ഏപ്രിൽ 9നാണ് സംഗീതയെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

Related Topics

Share this story