Times Kerala

72 മണിക്കൂർ, നാല് ഓപ്പറേഷനുകൾ ഇന്ത്യൻ സൈന്യം കാലപുരിക്കയച്ചത് 12 ഭീകരരെ

 
72 മണിക്കൂർ, നാല് ഓപ്പറേഷനുകൾ ഇന്ത്യൻ സൈന്യം കാലപുരിക്കയച്ചത് 12 ഭീകരരെ

ശ്രീനഗർ: 72 മണിക്കൂർ, നാല് ഓപ്പറേഷനുകൾ ഇന്ത്യൻ സൈന്യം കാലപുരിക്കയച്ചത് 12 ഭീകരരെ. കഴിഞ്ഞ രാത്രി മാത്രം അഞ്ചു ഭീകരരെയാണ് സൈന്യം വധിച്ചത്.ട്രാലിലും ഷോപ്പിയാനയിലും നടന്ന ഓപ്പറേഷനിൽ ഏഴും ഹരിപോരയിൽ മൂന്നും ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.അൽ ബദർ തീവ്രവാദ സംഘടനയിൽ പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.ബിജ്‌ബേഹരയിൽ രണ്ട് ലഷ്‌കർ ഇ തയിബ ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവർ ടെറിറ്റോറിയൽ ആർമി ജവാൻ മുഹമ്മദ് സലീം അഖൂനിന്റെ കൊലപാതകത്തിന് ഉത്തരവാദികളാണെന്നും കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു.

Related Topics

Share this story