Times Kerala

ഊരകം മലയിലെ കൊക്കയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: സുഹൃത്ത് അറസ്റ്റിൽ; കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം

 
ഊരകം മലയിലെ കൊക്കയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: സുഹൃത്ത് അറസ്റ്റിൽ; കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം

മലപ്പുറം: ഊരകം മലയിലെ കൊക്കയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശിയും എടരിക്കോട് പുതുപ്പറമ്പിലെ വാടകക്വാർട്ടേഴ്സിലെ താമസക്കാരനുമായ പൊന്മന കിഴക്കേത്ത് നൗഫലിനെ (18) നെയാണ് കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നൗഫലിന്റെ സുഹൃത്തായ വഴിക്കടവ് ഒറ്റയിൽ അസ്‌ലം ബാഷയുടെ മകനും എടരിക്കോട് ഒറ്റത്തെങ്ങിൽ താമസക്കാരനുമായ മുഹമ്മദ് സൽമാനെ (22) പോലീസ് അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗത്തെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഏപ്രിൽ 3ന് വീട്ടിൽ നിന്ന് സൽമാനൊപ്പം ബൈക്കിൽ പോയ നൗഫലിനെ പിറ്റേന്നാണ് എരുമപ്പാറയിലെ കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 3ന് എരുമപ്പാറയിലെത്തിയ ഇരുവരും ഇവിടെ വച്ച് ലഹരി ഉപയോഗിക്കുകയും തുടർന്നുണ്ടായ തർക്കത്തിനിടെ സൽമാൻ നൗഫലിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കേസന്വേഷണത്തിനായി നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി മലപ്പുറം ഡിവൈഎസ്പി കെ.സുദർശനൻ, വേങ്ങര സിഐ എ.ആദം ഖാൻ, വേങ്ങര എസ്ഐ ബാലചന്ദ്രൻ, സീനിയർ സിപിഒ മാരായ സിനീഷ്, ഷിജു, സുബൈർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Topics

Share this story