Times Kerala

അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

 
അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: അമ്മയെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ ആണ് സംഭവം.അമ്മയുടെ പേരിലുള്ള സ്വത്ത് വിറ്റ് പണം വേണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതി മാതാവിനെ ആക്രമിച്ചത്.സംഭവത്തിൽ കടയ്ക്കല്‍ മുരുക്കുമണ്‍ സ്വദേശി രഞ്ജിത്ത് കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ മാതാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Topics

Share this story