Times Kerala

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട;72  ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി 

 
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട;72  ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി 

കണ്ണൂർ :കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട .72  ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത് .1514  ഗ്രാമോളം സ്വർണമാണ് കണ്ടെത്തിയത് .ഷാർജയിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത് .

കഴിഞ്ഞ മാസം 25 -ആം തീയതിയും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു .38  ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് അന്ന്  പിടികൂടിയത് .ദുബൈയിൽ നിന്നും എത്തിയ കൂത്ത്പറമ്പ് സ്വദേശിയിൽ നിന്നുമായിരുന്നു അത് .

 

Related Topics

Share this story