Times Kerala

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു

 
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു

ന്യൂഡൽഹി :കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു .ശ്രീദേവി വീരാന്ന (31) ആണ് മരിച്ചത് .പ്രഹ്ലാദ് ജോഷിയുടെ കർണാടകയിലെ ഹൂബ്ലിയിലുള്ള വീടിന് മുന്നിൽ ഏപ്രിൽ 6 -നാണ് ഇവർ ആത്മഹത്യ ശ്രമം നടത്തിയത് .

കേന്ദ്രമന്ത്രിയുടെ വീടിന് മുൻപിൽ എത്തിയ സ്ത്രീ വിഷം കഴിക്കുകയായിരുന്നു .ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചു .2019 -ലെ വെള്ളപ്പൊക്കത്തിൽ തകർന്ന വീട് നന്നാക്കാൻ സഹായം തേടി പലതവണ മന്ത്രിയെ കാണാൻ ശ്രമിച്ചു .എന്നാൽ സാധിക്കാത്തതിനെത്തുടർന്ന് ഇവർ ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു .

Related Topics

Share this story