Times Kerala

കിട്ടാനുള്ള പണം ചോദിച്ചെത്തിയ വ്യാപാരിയെ മർദിച്ചതായി പരാതി; ഗുരുതര പരിക്കേറ്റ കോതമംഗലം സ്വദേശി ആശുപത്രിയിൽ

 
കിട്ടാനുള്ള പണം ചോദിച്ചെത്തിയ വ്യാപാരിയെ മർദിച്ചതായി പരാതി; ഗുരുതര പരിക്കേറ്റ കോതമംഗലം സ്വദേശി ആശുപത്രിയിൽ

തൊ​ടു​പു​ഴ: കി​ട്ടാ​നു​ള്ള പ​ണം തിരികെ ചോ​ദി​ച്ച വ്യാ​പാ​രി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കോ​ത​മം​ഗ​ലം പി​ട​വൂ​ർ ചു​ള്ളി​ക്കാ​ട്ട്​ സ​ക്കീ​റി​നാ​ണ് (50) മ​ർ​ദ​ന​മേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കോ​ത​മം​ഗ​ല​ത്ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​രി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. പരാതിക്കാരനായ സക്കീറിന്റെ ബ​ന്ധു​വാ​യ അ​ടി​മാ​ലി സ്വ​ദേ​ശി ഉ​മ​റി​ൽ ​നി​ന്ന്​ മ​ല​ഞ്ച​ര​ക്ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ വ​ക​യി​ൽ 2,70,000 രൂ​പ തൊ​ടു​പു​ഴ സ്വദേശി ന​ൽ​കാ​നു​ണ്ട്. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും പ​ണം തിരികെ ലഭിക്കാതെ വന്നതോടെ ഇ​ക്കാ​ര്യം സം​സാ​രി​ക്കാ​നായി​ ഇ​രു​വ​രും തൊ​ടു​പു​ഴ​യി​ൽ എത്തുകയായിരുന്നു. ഇതിനിടെ വാക്കുതർക്കം ഉണ്ടാകുകയും പ്രകോപിതനായ ഉമർ സക്കീറിനെ മര്ദിക്കുകയുമായിരുന്നു. സംഭവത്തിൽ സക്കീർ നൽകിയ പരാതിയിൽ തൊടുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്.

Related Topics

Share this story