Times Kerala

വിഷു സ്പെഷ്യൽ പരിപാടികളുമായി ഏഷ്യാനെറ്റ്

 
വിഷു സ്പെഷ്യൽ പരിപാടികളുമായി ഏഷ്യാനെറ്റ്

വിഷു ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

രാവിലെ 9 മണിക്ക് ബാലു വര്ഗീസ് , മുകേഷ് , ലാൽ , അജു വര്ഗീസ് തുടങ്ങിയവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം ” സുനാമി ” യുടെ വേൾഡ് ടെലിവിഷൻ പ്രീമിയറും ജനപ്രിയ ടെലിവിഷൻ താരങ്ങളും ചലച്ചിത്രതാരം അജു വര്ഗീസും പങ്കെടുത്ത വിഷു സ്പെഷ്യൽ പരിപാടി ” വിഷു ധമാക്ക ” 11.30 നും വിഷു സ്പെഷ്യൽ “സ്റ്റാർ സിങ്ങർ സീസൺ 8 ” ഉച്ചക്ക് 1 മണിക്കും കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഉച്ചതിരിഞ്ഞു 3 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

വൈകുന്നേരം 6 മണിമുതൽ രാത്രി 9.30 വരെ ജനപ്രിയപരമ്പരകളും തുടർന്ന് 9.30 ന് ബിഗ് ബോസ് 3 യും പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു.

Related Topics

Share this story