Times Kerala

ബാ​ങ്കി​നു​ള്ളി​ൽ മാ​നേ​ജ​ർ ആത്മഹത്യ ചെയ്ത സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

 
ബാ​ങ്കി​നു​ള്ളി​ൽ മാ​നേ​ജ​ർ ആത്മഹത്യ ചെയ്ത സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: കാനറാ ബാ​ങ്ക് കൂ​ത്തു​പ​റ​മ്പ് ശാഖയുടെ മാ​നേ​ജ​ർ ബാ​ങ്കി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കാ​ന​റാ ബാ​ങ്ക് കേ​ര​ള സ​ർ​ക്കി​ൾ ചീ​ഫ് മാ​നേ​ജ​ർ​ക്ക് കമ്മീഷൻ നി​ർ​ദ്ദേ​ശം ന​ൽ​കി.മാ​നേ​ജ​ർ ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കാ​നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.വെ​ള്ളി​യാ​ഴ്ച​യാ​ണ് തൃ​ശൂ​ർ മ​ണ്ണു​ത്തി സ്വ​ദേ​ശി​നി കെ.​എ​സ്.​സ്വ​പ്ന (40) ബാങ്കിനുള്ളിൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മേ​ൽ ബാ​ങ്കു​ക​ൾ അ​ധി​ക ജോ​ലി ഭാ​ര​വും സ​മ്മ​ർ​ദ്ദ​വും ന​ൽ​കു​ന്നു​ണ്ടെ​ന്ന് വ്യാ​പ​ക പ​രാ​തി മു​ൻ​പും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

Related Topics

Share this story