Times Kerala

പോലീസ് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടൽ; ബസിൽ മോഷണം നടത്താൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ

 
പോലീസ് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടൽ; ബസിൽ മോഷണം നടത്താൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ

കൊല്ലം: പോലീസ് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇ​ട​പെ​ട​ലിനെ തുടർന്ന്, ബസിൽ മോഷണം നടത്താൻശ്രമിച്ച മൂന്നു സ്ത്രരകൾ പിടിയിലായി. ത​മി​ഴ്‌​നാ​ട് തെ​ങ്കാ​ശി സ്വദേശികളായ ബി​ന്ദു(45), സി​ന്ധു(40), ഗം​ഗാ​ദേ​വി(28) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.ശ​നി​യാ​ഴ്ച രാ​വി​ലെയാണ് സംഭവം.രാവിലെ ഒൻപത് മണിയോടെ കൊ​ല്ല​ത്ത് നി​ന്നും കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ ക​യ​റി​യ സം​ഘ​ത്തെ ഇതേ ബസിൽ ചാ​ത്ത​ന്നൂ​ര്‍ സ്​​റ്റേ​ഷ​നി​ൽ ഡ്യുട്ടിക്ക് പോകുകയായിരുന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​ശ്വ​തി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ര്‍ എ​ത്തി​യ​പ്പോ​ള്‍ ബ​ഹ​ളം സൃ​ഷ്​​ടി​ച്ച്​ മോ​ഷ​ണ​ശ്ര​മം ന​ട​ത്താ​ന്‍ സംഘം ശ്ര​മി​ക്കു​ന്ന​തി​നി​ടെ അശ്വതി വിവരം സ്​​റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കുകയും ഉടൻ തന്നെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൂ​വ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കുകയുമായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ഇവര്‍ ആറുമാസമായി കേരളത്തി​ല്‍ മോഷണം നടത്തി വരുകയായിരുന്നെന്ന് പൊലീസിന് വ്യക്തമായി.സം​ഘ​ത്തിെൻറ പേ​രി​ല്‍ പാ​രി​പ്പ​ള്ളി സ്​​റ്റേ​ഷ​നി​ല്‍ ഒ​രു മോ​ഷ​ണ​ക്കേ​സ് നി​ല​വി​ലു​ണ്ട്. പ​ര​വൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Related Topics

Share this story