Times Kerala

നവീനും ജാനകിയ്ക്കും പിന്നാലെ റാസ്പുട്ടിന് ചുവടുവെച്ച് ‘കൊവാക്‌സിനും കൊവിഷീല്‍ഡും’; കോഴിക്കോട് കളക്ടര്‍ പങ്കുവെച്ച വീഡിയോ വൈറല്‍

 
നവീനും ജാനകിയ്ക്കും പിന്നാലെ റാസ്പുട്ടിന് ചുവടുവെച്ച് ‘കൊവാക്‌സിനും കൊവിഷീല്‍ഡും’; കോഴിക്കോട് കളക്ടര്‍ പങ്കുവെച്ച വീഡിയോ വൈറല്‍

തൃശൂര്‍: മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടെയും റാസ്പുടിന്‍ ഗാനത്തിന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാണ്. ഇതിന് പിന്നാലെ മില്‍മ ഉള്‍പ്പെടെയുള്ളവര്‍ നവീന്റെയും ജാനകിയുടെയും ചിത്രങ്ങള്‍ക്ക് സമാനമായി ഇരുവരുടെയും നൃത്തം ചെയ്യുന്ന കരികേച്ചര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ‘ഡാന്‍സ് തുടരൂ’ ഉള്ളുതണുപ്പിക്കാന്‍ മില്‍മ എന്ന ഹാഷ്ടാഗോടെയാണ് കമ്പനി ചിത്രം പങ്കുവച്ചത്.ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.ഇപ്പോളിതാ, ഇതേ ഗാനവുമായി വാക്‌സിന്‍ പ്രചരണ വീഡിയോ ഇറക്കിയിരിക്കുകയാണ്. റാസ്പുടിന് ചുവടു വയ്ക്കുന്ന കൊവാക്‌സിനും കൊവിഷീല്‍ഡുമാണ് ആനിമേഷന്‍ വീഡിയോയില്‍ ഉള്ളത്. 30 സെക്കണ്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിങ്ങളുടെ അടുത്തുള്ള കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ എടുക്കൂ എന്ന പ്രചാരണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Related Topics

Share this story