Times Kerala

20,000 പേ​ർ​ക്കെ​ങ്കി​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​കും, 10 ശ​ത​മാ​നം രോ​ഗി​ക​ൾക്ക് മരണം വരെ സംഭവിച്ചേക്കാം; തൃ​ശൂ​ർ​പൂ​രത്തിന് ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വിപത്തെന്ന് മുന്നറിയിപ്പ്

 
20,000 പേ​ർ​ക്കെ​ങ്കി​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​കും, 10 ശ​ത​മാ​നം രോ​ഗി​ക​ൾക്ക് മരണം വരെ സംഭവിച്ചേക്കാം; തൃ​ശൂ​ർ​പൂ​രത്തിന് ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വിപത്തെന്ന് മുന്നറിയിപ്പ്

തൃ​ശൂ​ർ: കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃ​ശൂ​ർ​പൂ​രം നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വിപത്തായിരിക്കുമെന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. പൂ​രം സാ​ധാ​ര​ണ​പോ​ലെ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാണ് നിലവിലെ സാഹചര്യത്തിൽ തൃ​ശൂ​ർ ഡി​എം​ഒ സർക്കാരിനോട് ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്.സാ​ധാ​ര​ണ​പോ​ലെ പൂ​രം ന​ട​ന്നാ​ൽ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലേ​ക്ക് സം​സ്ഥാ​നംഎത്തുമെന്നും,ഒ​ന്ന​ര വ​ർ​ഷ​മാ​യി സം​സ്ഥാ​നം ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ​മെ​ല്ലാം ഇതോടെ പാ​ളി​പ്പോ​കു​മെ​ന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ 20,000 പേ​ർ​ക്കെ​ങ്കി​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​കു​മെ​ന്നും 10 ശ​ത​മാ​നം രോ​ഗി​ക​ൾ മരണം വരെ സംഭവിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പൂ​രം ന​ട​ത്തി​പ്പി​ൽ സ​ർ​ക്കാ​ർ ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ത്വം ആ​രോ​ഗ്യ​വ​കു​പ്പി​ന് ആ​യി​രി​ക്കി​ല്ലെ​ന്നാ​ണ് ഡി​എം​ഒ​യു​ടെ നി​ല​പാ​ട്.

അ​തേ​സ​മ​യം പൂ​രം ആ​ചാ​ര​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്നാ​ണ് ദേ​വ​സം ബോ​ർ​ഡു​ക​ളു​ടെ നി​ല​പാ​ട്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ടി​വി​യി​ലൂ​ടെ പൂ​രം കാ​ണാ​ൻ ത​യാ​റാ​ക​ണ​മെ​ന്നുമാണ്  ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്.

ഇതിനിടെ, പൂ​രം ത​ക​ർ​ക്കാ​ൻ ഡി​എം​ഒ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം രംഗത്തെത്തിയിട്ടുണ്ട്. പൂ​ര​ത്തി​ന് ആ​ളു​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഡി​എം​ഒ​യു​ടെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാറമേക്കാവിന്റെ ആരോപണം.ഊ​തി​പ്പെ​രു​പ്പി​ച്ച ക​ണ​ക്കാ​ണ് ഡി​എം​ഒ സ​ർ​ക്കാ​രി​ന് ന​ൽ​കി​യി​രി​ക്കു​ന്നതെന്നും, പൂ​ര​ത്തി​ന് ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ദേ​വ​സ്വ​ങ്ങ​ൾ ത​യാ​റാണെന്നും. ആ​ചാ​ര​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് പൂ​രം ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി.

Related Topics

Share this story