Times Kerala

മന്ത്രിമാരുടെ ഉല്ലാസയാത്ര അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കണം; പി.എസ് ശ്രീധരന്‍പിള്ള

 
മന്ത്രിമാരുടെ ഉല്ലാസയാത്ര അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കണം; പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രയെ പരിഹസിച്ച് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. മന്ത്രിമാരുടെ ഉല്ലാസയാത്ര അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കണമെന്ന്  പി.എസ് ശ്രീധരന്‍പിള്ള  പറഞ്ഞു.   വിദേശ സന്ദര്‍ശനത്തിലൂടെ എത്ര സഹായം കിട്ടിയെന്ന് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. യാത്ര പരാജയമായതു കൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്. വിദേശത്തു നിന്നും മുഖ്യമന്ത്രിക്ക് ഒന്നും കിട്ടിയിട്ടില്ലെന്നും ശ്രീധരന്‍പിള്ള  പറഞ്ഞു.

മന്ത്രിമാരുടെ വിദേശയാത്രയ്ക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ നടപടി ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞു. രാജ്യത്തിന്റെ അഭിമാനം പണയം വച്ചുള്ള മന്ത്രിമാരുടെ ഉല്ലാസയാത്ര അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കണം. പ്രളയ സഹായമായി സംസ്ഥാനം 3000 കോടി ആവശ്യപ്പെട്ടപ്പോള്‍ 4000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍ ഈ പണം ഫലപ്രദമായി വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. അര്‍ഹതപ്പെട്ടത് ഇല്ലാതാക്കിയ നാടാണ് കേരളമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Related Topics

Share this story