Times Kerala

കൊവിഡ് വ്യാപനം; യുപിയില്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

 
കൊവിഡ് വ്യാപനം; യുപിയില്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

ലഖ്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽഒരു സമയം അഞ്ച് പേരിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ജില്ലകളിലും ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററുകൾ സ്ഥാപിച്ചു. രോഗബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര കർശനമായി നിരോധിക്കുകയും ഇതിനായി നിരീക്ഷണ കമ്മിറ്റികളെ സജീവമാക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. കൂടാതെ പൗരന്മാർക്ക് ആവശ്യമായ വസ്തുക്കൾ വീടുകളിൽ എത്തിച്ചുകൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Topics

Share this story