Times Kerala

ആറന്മുളയില്‍ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; തിരച്ചിൽ

 
ആറന്മുളയില്‍ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; തിരച്ചിൽ

പത്തനംതിട്ട: ആറന്മുളയില്‍ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതീഷ് എന്ന മോഷണകേസ് പ്രതി ഓടി രക്ഷപ്പെട്ടത്. പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.ഇന്നലെ രാത്രി 11.30യോടെയാണ് സംഭവം. കഴിഞ്ഞ ദിവസം കുമ്പഴയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അച്ഛനും ഇതേരീതിയില്‍ പൊലീസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പിന്നീട് പ്രതിയെ പിടികൂടിയത്.

Related Topics

Share this story