Times Kerala

ദളിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്നുമായി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

 
ദളിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്നുമായി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

അമരാവതി: മന്ത്രി സഭയിലേക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി, കാപു സമുദായം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നാണ് ഉപമുഖ്യമന്ത്രിമാര്‍. ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും തന്റെ മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുമെന്നും ജഗന്‍ വ്യക്തമാക്കി. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്.

അഞ്ച് ഉപമുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി 25 അംഗ മന്ത്രിസഭയ്ക്കാണ് ജഗന്‍ രൂപം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ജഗന്‍ തീരുമാനമറിയിച്ചത്. ശനിയാഴ്ചയാണ് ഉപമുഖ്യമന്ത്രിമാരടങ്ങുന്ന മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ.

‘എല്ലാ വിഭാഗത്തില്‍ നിന്നും മതത്തില്‍നിന്നുമുള്ള ആളുകള്‍ അവരുടെ വിശ്വാസവും പ്രതീക്ഷയും ജഗനില്‍ അര്‍പ്പിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുമെന്ന് തീര്‍ച്ചയാണ്’, ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.

Related Topics

Share this story