Times Kerala

മാംഗോ ജ്യൂസില്‍ ദ്രവ രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

 
മാംഗോ ജ്യൂസില്‍ ദ്രവ രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന രണ്ടരക്കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.ആറ് ബോട്ടിലുകളിലായാണ് സ്വര്‍ണം എത്തിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Related Topics

Share this story