Times Kerala

സെവൻ; തീയേറ്ററുകളിൽ അതിഗംഭീര റിപ്പോർട്ട്‌

 
സെവൻ; തീയേറ്ററുകളിൽ അതിഗംഭീര റിപ്പോർട്ട്‌

ധ്രുവങ്ങൾ 16 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റഹ്‍മാന്‍ നായകനാവുന്ന സസ്‍പെന്‍സ് ത്രില്ലർ ചിത്രമാണ് സെവൻ. നിസാർ ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പൊലീസ് കമ്മീഷണറായാണ് റഹ്മാൻ എത്തുന്നത്. ചിത്രം ഇന്ന് പ്രദർശനത്തിനെത്തി. തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ അതിഗംഭീര റിപ്പോർട്ടാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് നായകൻ ഹവിഷ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റെജീന കസാണ്ടറെ, നന്ദിത ശ്വേതാ, അതിധി ആര്യ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണ് ചിത്രത്തിൽ വേഷമിടുന്നത്.

Related Topics

Share this story