Times Kerala

വിക്രമിന്‍റെ ‘കോബ്രയുടെ’ റിലീസ് തിയേറ്ററുകളിലെന്ന് നിർമാതാക്കൾ

 
വിക്രമിന്‍റെ ‘കോബ്രയുടെ’ റിലീസ് തിയേറ്ററുകളിലെന്ന് നിർമാതാക്കൾ

ചിയാൻ വിക്രം നായകനാകുന്ന കോബ്രയുടെ റിലീസ് തിയേറ്ററുകളിലെന്ന് നിർമാതാക്കൾ. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം തിയേറ്ററുകളിലൂടെയല്ലെന്നും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് പ്രദർശനത്തിനെത്തുമെന്നും നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. കാര്യത്തിലാണ് ഇപ്പോൾ നിർമ്മാതാക്കൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.വിക്രം ഏഴ് ഗെറ്റപ്പുകളില്‍ എത്തുന്ന കോബ്ര റംസാൻ പ്രമാണിച്ച് റിലീസിനെത്തും. ഇമൈക്ക നൊടികൾ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അജയ് ജ്ഞാനമുത്തുവാണ് കോബ്രയുടെ സംവിധായകൻ. വിക്രമിനൊപ്പം കെജിഎഫിലൂടെ സുപരിചിതനായ ശ്രീനിഥി ഷെട്ടി, കെ.എസ് രവികുമാർ, ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, റോബോ ശങ്കർ, മൃണാളിനി രവി, കനിക, ബാബു ആന്‍റണി എന്നിവരും സിനിമയിൽ അണിനിരക്കുന്നു.

Related Topics

Share this story