Times Kerala

സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം; അ​ട്ടി​മ​റി സം​ശ​യിക്കുന്നു, സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

 
സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം; അ​ട്ടി​മ​റി സം​ശ​യിക്കുന്നു, സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ യുഡിഎഫ് സ്ഥാനാർഥി വീണ നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തിൽ അ​ട്ടി​മ​റി സം​ശ​യ​മു​ണ്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​സാ​ന്നി​ധ്യം മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്നെന്നും, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ പ്ര​ച​ര​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന് പ​രി​ശോ​ധി​ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ​തി​നാ​യി കെ​പി​സി​സി മൂ​ന്നം​ഗ സ​മി​തി​യെ നിയോഗിച്ചിട്ടുണ്ട്. മു​തി​ർ​ന്ന കെ​പി​സി​സി അം​ഗം ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​കയെന്നും അദ്ദേഹം പറഞ്ഞു.പോ​സ്റ്റ​ർ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ മ​ണ്ഡ​ലം ട്ര​ഷ​റ​റെ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കെ​പി​സി​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സ്ഥാ​നാ​ർ​ഥി വീ​ണ​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related Topics

Share this story