Times Kerala

അടുത്ത അധ്യയനവർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം തുടങ്ങി; അച്ചടിക്കുന്നത് 4.41 കോടി

 
അടുത്ത അധ്യയനവർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം തുടങ്ങി; അച്ചടിക്കുന്നത് 4.41 കോടി

കൊച്ചി: അടുത്ത അധ്യയനവർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ആരംഭിച്ചു. 4.41 കോടി പാഠപുസ്തകങ്ങളാണ് അച്ചടിക്കുന്നത്. എറണാകുളം കാക്കനാട്ടെ ഗവ. പ്രസ്സിനാണ് അച്ചടിയുടെ ചുമതല.മൂന്ന് വാല്യങ്ങളായിട്ടാണ് ഒന്ന് മുതൽ പത്ത് വരെയുള്ള ക്‌ളാസ്സുകളിലേക്കുള്ള പുസ്തകങ്ങൾ അച്ചടിക്കുന്നത്. അതിൽ ഒന്നാം വാല്യത്തിൽ അച്ചടിച്ച പുസ്തകങ്ങളുടെ വിതരണമാണ് ആരംഭിച്ചിരിക്കുന്നത്.

ഒന്നാം വാല്യം 80 ശതമാനത്തോളം അച്ചടി പൂർത്തിയാക്കി കഴിഞ്ഞു. ഏപ്രിൽ പകുതിയോടെ ഒന്നാം വാല്യത്തിന്റെ അച്ചടി പൂർത്തിയാകുമെന്ന് ഗവ. പ്രസ് അധികൃതർ പറഞ്ഞു. കാക്കനാട് ഗവ. ഒന്നാം വാല്യം അച്ചടി പൂർത്തിയായി ചെറിയൊരു ഇടവേളനൽകി രണ്ടാം വാല്യം അച്ചടി തുടങ്ങും പ്രസ്സിൽ അച്ചടിയ്ക്കുന്ന പുസ്തകങ്ങൾ ഷൊർണൂർ ബുക്ക് ഡിപ്പോയിൽ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും കുടുംബശ്രീയാണ്. കാക്കനാട് ഗവ. പ്രസ്സിൽ ജനുവരി ആദ്യമാണ് അച്ചടി തുടങ്ങിയത്.

Related Topics

Share this story