Times Kerala

കൊവിഡ് രോഗിയുടെ മൃതദേഹം കൊണ്ടു പോയത് മാലിന്യ വാഹനത്തില്‍; കടുത്ത അനാസ്ഥ

 
കൊവിഡ് രോഗിയുടെ മൃതദേഹം കൊണ്ടു പോയത് മാലിന്യ വാഹനത്തില്‍; കടുത്ത അനാസ്ഥ

മുംബൈ: കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്കാര സ്ഥലത്തെത്തിക്കാൻ കുടുംബത്തിന് ആശ്രയിക്കേണ്ടി വന്നത് മാലിന്യ വാഹനത്തെ . മഹാരാഷ്‌ട്രയിലെ ധൂലെയിലുള്ള സാക്രി താലൂക്കിലെ ഒരു ഗ്രാമത്തിലാണ് ദാരുണ സംഭവം. കൊവിഡ് ബാധിച്ച 70കാരൻ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. എന്നാല്‍ സംസ്കാര ചടങ്ങുകള്‍ക്ക് കൊണ്ടുപോകാൻ ആംബുലൻസോ മറ്റ് വാഹനങ്ങളോ ഇവർക്ക് അധികൃതർ ലഭ്യമാക്കിയില്ല.മരണം സംഭവിച്ച് പത്ത് മണിക്കൂര്‍ കഴിഞ്ഞിട്ടുപോലും അധികൃതരും പ്രശ്‌നത്തില്‍ ഇടപെടാതെ വന്നതോടെയാണ് പഞ്ചായത്തിലെ മാലിന്യം ശേഖരിക്കുന്ന വണ്ടിയില്‍ മൃതദേഹം കൊണ്ടുപോകാൻ ബന്ധുക്കള്‍ നിര്‍ബന്ധിതരായത്. സംഭവം ഏറെ പ്രതിഷേധങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.

Related Topics

Share this story