Times Kerala

കോവിഡ് വ്യാപനം രൂക്ഷം; ബീച്ചുകള്‍ അടയ്ക്കുന്നു

 
കോവിഡ് വ്യാപനം രൂക്ഷം; ബീച്ചുകള്‍ അടയ്ക്കുന്നു

ചൈന്നൈ: കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂരിലും ചെങ്കല്‍പ്പേട്ടിലും വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ബീച്ചുകൾ അടച്ചിടാനാണ് തീരുമാനം. നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ശനിയാഴ്ചയും, ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും ബീച്ചുകളില്‍ ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് സർക്കാർ നടപടി. എട്ട് മാസത്തിന് ശേഷം ഡിസംബറിലാണ് ചെന്നൈ മറീന പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ചെന്നൈയിലും സമീപ ജില്ലകളിലുമാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

Related Topics

Share this story