Times Kerala

കൊവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്ര സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കെന്ന് സൂചന

 
കൊവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്ര സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കെന്ന് സൂചന

മുംബൈ: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന കുതിച്ചുയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കെന്ന് സൂചന. സര്‍വകക്ഷിയോഗത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്ക്ഡൗണ്‍ സാമ്പത്തിക പാക്കേജ് തയ്യാറാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ യോഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ ജീവനും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാനും യോഗത്തെ അറിയിച്ചു.

Related Topics

Share this story