Times Kerala

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ്

 
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ്

തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ഫേസ്‌ബുക്ക്  പേജിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ഇപ്പോൾ.അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട് . അതേസമയം, കഴിഞ്ഞ ദിവസം ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു.

Related Topics

Share this story