Times Kerala

കാകൻ മനുവിനെ ജീവനോടെ കടപ്പുറത്ത് കുഴിച്ചിട്ടു; പ്രതികളുടെ മൊഴി തള്ളി അന്വേഷണ സംഘം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കുറ്റപത്രം സമർപ്പിച്ചു

 
കാകൻ മനുവിനെ ജീവനോടെ കടപ്പുറത്ത് കുഴിച്ചിട്ടു; പ്രതികളുടെ മൊഴി തള്ളി അന്വേഷണ സംഘം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കുറ്റപത്രം സമർപ്പിച്ചു

അ​മ്പ​ല​പ്പു​ഴ : നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​യി​രു​ന്ന കാ​ക​ൻ മ​നു​വി​നെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കേ​സി​ന്റെ സാ​ക്ഷി വി​സ്താ​രം 12 ന് ​തു​ട​ങ്ങും. 2019 ഓ​ഗ​സ്‌​റ്റ്‌ 19 ന് ​രാ​ത്രി​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം അ​ര​ങ്ങേ​റി​യ​ത്.മനുവിനെ ജീവനോടെ കുഴിച്ചിടുകയായിരുന്നു എന്നു കുറ്റപത്രം. മുൻവൈരാഗ്യത്തിന്റെ പേരിൽ കൊലപ്പെടുത്തിയ ശേഷമാണ് കടൽത്തീരത്തു കുഴിച്ചുമൂടിയതെന്ന പ്രതികളുടെ മൊഴി തള്ളിയ പൊലീസ് കുറ്റപത്രം സമർപ്പിച്ചത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് . കോമളപുരം മച്ചനാട്ടു കോളനിയിൽ താമസിക്കുന്ന മനോഹരന്റെ മകൻ കാകൻ മനുവിനെ (കാകൻ മനു– 27) കൊലപ്പെടുത്തിയ കേസിലാണ് ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജ‍ഡ്ജി എ.ഇജാസ് മുൻപാകെ 12 നു വിസ്താരം തുടങ്ങുക. പു​ന്നപ്ര ​പ​റ​വൂ​രി​ലെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ കാ​ക​ൻ മ​നു​വി​നെ മു​ൻ വൈ​ര്യാ​ഗ്യ​മു​ള്ള ഒ​രു സം​ഘം വ​ലി​ച്ചി​റ​ക്കി മ​ർ​ദ്ദി​ച്ചു അ​വ​ശ​നാ​ക്കി. പി​ന്നീ​ട് സ്ക്കൂ​ട്ട​റി​ന് ന​ടു​വി​ലി​രു​ത്തി പ​റ​വൂ​ർ ക​ട​ൽ തീ​ര​ത്തെ​ത്തി​ച്ചാ​ണ് കൊ​ല ന​ട​ത്തി​യ​ത്. പുന്നപ്ര സ്വദേശികളായ സൈമൺ മൈക്കിൾ (29), ജോസഫ് (ഓമനക്കുട്ടൻ 19), ആന്റണി ജോസഫ് (ലൈറ്റ് –27), പത്രോസ് ജോൺ (അപ്പാപ്പൻ–28) എന്നിവരുൾപ്പെടെ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

Related Topics

Share this story