Times Kerala

പരിക്കേറ്റ മൃഗങ്ങളെ അടിയന്തര വൈദ്യപരിശോധന നൽകുന്നതിനായുള്ള പരീക്ഷണപ്പറക്കൽ നടത്തി സ്വിസ് സൈന്യം

 
പരിക്കേറ്റ മൃഗങ്ങളെ അടിയന്തര വൈദ്യപരിശോധന നൽകുന്നതിനായുള്ള പരീക്ഷണപ്പറക്കൽ നടത്തി സ്വിസ് സൈന്യം

വെള്ളിയാഴ്ച ഹെലികോപ്റ്റർ ഉപയോഗിച്ച് കുതിരയെ ഉയർത്തിക്കൊണ്ടുപോകുന്ന അസാധാരണമായ പരീക്ഷണപ്പറക്കൽ നടത്തി സ്വിസ് സൈന്യം. പരിക്കേറ്റ മൃഗങ്ങളെ അടിയന്തിര വൈദ്യസഹായത്തിനെത്തിക്കുന്നതിന്റെ പരിശോധനയായിരുന്നു അത്.പരിക്കേറ്റ മൃഗങ്ങളെ അടിയന്തര വൈദ്യപരിശോധന നൽകുന്നതിനായുള്ള പരീക്ഷണപ്പറക്കൽ നടത്തി സ്വിസ് സൈന്യം വെറ്റ്സ്യൂസ് ഫാക്കൽറ്റി ഓഫ് വെറ്റിനറി മെഡിസിനും വടക്കുപടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ സ്വിസ് ആർമി വെറ്റിനറി സർവീസും സംയുക്തമായാണ് പരിശോധന നടത്തിയത്. സ്വിസ് പട്ടണമായ സൈഗ്‌നെലെജിയറിനു ചുറ്റുമായാണ് കുതിരയെ കൊണ്ടുപോയത്. സൂപ്പർ പ്യൂമ ഹെലികോപ്റ്റർ ഉപയോഗിച്ച് മൂന്നു കുതിരകളെ ഒന്നിച്ചു കൊണ്ടുപോകുന്ന പരിശീലനവും സൈന്യം പിന്നീട് നടത്തി. പരിക്കേറ്റ മൃഗങ്ങളെ അടിയന്തര വൈദ്യപരിശോധന നൽകുന്നതിനായുള്ള പരീക്ഷണപ്പറക്കൽ നടത്തി സ്വിസ് സൈന്യംസൈനിക ഡോക്ടർമാർ കുതിരയെ പൂർണ്ണമായും സുരക്ഷയുറപ്പാക്കുന്നതരത്തിലുള്ള കവചം ധരിച്ച് കണ്ണുകൾ മൂടിയ നിലയിലാണ് കൊണ്ടുപോയത്. ശക്തമായ കാറ്റിൽ ചുറ്റിക്കറങ്ങിയെങ്കിലും കുതിര അതിശയകരമാംവിധം ശാന്തമായിട്ടാണ് കാണപ്പെട്ടത്. പിന്നീട് ആറു പേരുടെ സഹായത്തോടെ സുരക്ഷിതമായി കുതിരയെ ഇറക്കി. എന്നാൽ പരീക്ഷണം വിജയമായിരുന്നോ എന്നത് സൈന്യം വ്യക്തമാക്കിയിട്ടില്ല.

Related Topics

Share this story