Times Kerala

വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തു; അലിബാബയ്ക്ക് 21 ,000 കോടിയോളം രൂപ പിഴ

 
വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തു; അലിബാബയ്ക്ക് 21 ,000  കോടിയോളം രൂപ പിഴ

ബെയ്‌ജിങ്‌ :വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തുവെന്ന് ആരോപണത്തിൽ ആഗോളഭീമന്മാരായ ആലിബാബക്ക് വൻ തുക പിഴ ചുമത്തി .ചൈനയിലെ റെഗുലേറ്റർ അലിബാബയ്ക്ക് 280 കോടി ഡോളർ പിഴ ചുമത്തി (ഏകദേശം 21 ,000 കോടിയോളം രൂപ)യാണ് പിഴ ചുമത്തിയത്.സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷനാണ് ആഗോള ഭീമന്മാരായ ആലിബാബയ്ക്ക് പിഴ ചുമത്തിയത് .കമ്പനിയുടെ 2019 -ലെ ആഭ്യന്തര മൊത്തവിൽപനയുടെ നാല് ശതമാനത്തിന് തുല്യമായ തുകയാണിത് .ഇതിനാൽ വിപണിയിലെ ആധിപത്യത്തിന് ഉതകുന്ന നയങ്ങളിൽ നിന്നും അലിബാബയ്ക്ക് പിന്മാറേണ്ടി വരും .ഡിസംബറിലാണ് കേസിൽ അന്വേഷണം തുടങ്ങിയത്

Related Topics

Share this story