Times Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിനെ തുടർന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി . ഇതിനെ തുടർന്നുള്ള പശ്ചാത്തലത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട് .തിങ്കളാഴ്ച ഇടുക്കി ജില്ലയിലും, ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് ആണ് . ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യത .

Related Topics

Share this story