Times Kerala

വ്യത്യസ്തമായൊരു കല്യാണ ആലോചന ;വധു അധ്യാപികയായ 73കാരി, വരന്‍ എന്‍ജിനീയറായ 69ക്കാരൻ, പ്രായം ഒരു ഘടകമേ അല്ലെന്ന് തെളിയിച്ച് ‌ അധ്യാപിക

 
വ്യത്യസ്തമായൊരു  കല്യാണ ആലോചന ;വധു അധ്യാപികയായ  73കാരി, വരന്‍ എന്‍ജിനീയറായ 69ക്കാരൻ,  പ്രായം ഒരു ഘടകമേ അല്ലെന്ന് തെളിയിച്ച് ‌ അധ്യാപിക

മൈസൂർ :പലരും പ്രണയിക്കാനും വിവാഹം കഴിക്കാനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാൽ 70 വയസ് കഴിഞ്ഞാലും അത് അങ്ങനെ തന്നെയാണെന്ന് തെളിയിക്കുകയാണ് വിരമിച്ച ഒരു അധ്യാപിക.മൈസൂരുവിലാണ് സംഭവം . 73കാരിയായ റിട്ടയേര്‍ഡ് അധ്യാപികയാണ് ജീവിത സായാഹ്നത്തില്‍ ഒരു പങ്കാളിയെ തേടി മാട്രിമോണിയല്‍ പരസ്യം പത്രത്തില്‍ നല്‍കിയത്. അതെസമയം അവരെ തേടി ഇപ്പോള്‍ ഒരു 69കാരന്റെ അന്വേഷണം എത്തിയിരിക്കുകയാണ് .

അധ്യാപികയുടെ ആദ്യ വിവാഹം പരാജയമായിരുന്നു പിന്നീട് മാതാപിതാക്കള്‍ മരിക്കുകയും ചെയ്തതോടെയാണ് അധ്യാപിക തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു .
എന്നാൽ,ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഒറ്റയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് 73കാരി ഈ തീരുമാനത്തിലെത്തിയത് .തന്നേക്കാള്‍ ആരോഗ്യമുള്ള ബ്രാഹ്മണനായ ആളായിരിക്കണമെന്ന ഒറ്റ ഡിമാന്റ് മാത്രമാണ് 73കാരി പറഞ്ഞത്.എന്നാൽ സംഭവത്തിൽ എന്‍ജിനീയറായി വിരമിച്ച 69 കാരനാണ് താത്പര്യം അറിയിച്ച്‌ മറുപടി നല്‍കിയിരിക്കുന്നത്.

Related Topics

Share this story