Times Kerala

ഒരപൂർവ്വ കാഴ്ച ! കടലിനടിത്തട്ടിൽ നടക്കുന്ന മത്സ്യം ! വീഡിയോ കാണാം

 
ഒരപൂർവ്വ കാഴ്ച ! കടലിനടിത്തട്ടിൽ നടക്കുന്ന മത്സ്യം !  വീഡിയോ കാണാം

കാലുകൾക്കു സമാനമായ ചിറകുകളുപയോഗിച്ച് കടലിനടിത്തട്ടിൽ നടക്കുന്ന മത്സ്യത്തെ കാണാനിടയായി. ഫ്ലോറിഡയിലെ പാം ബീച്ചിനടുത്തുള്ള ലേക് വർത്ത് ലഗൂണിൽ ഡൈവ് ചെയ്ത മുങ്ങൽവിദഗ്ധ, 64 കാരിയായ ഫാർമസിസ്ററ് സൂസൻ ഗാഡ്‍നറാണ് പ്രത്യേകതയുള്ള ഈ മത്സ്യത്തെ കണ്ട് വീഡിയോ പകർത്തിയത്. ദേഹം മുഴുവനും രോമസദൃശമായ ശരീരഭാഗങ്ങളോടുകൂടിയ മത്സ്യങ്ങൾ കടലിനടിത്തട്ടിലെ മണലിലൂടെ കാലുകൾക്കുസമാനമായ ചിറകുകളുപയോഗിച്ച് നടക്കുന്നത് വിഡിയോയിൽ കാണാം. ഇതിലൊന്ന് ഗർഭിണിയാണെന്നാണ് സൂസൻ പറയുന്നത്. ” ഹെയറി ഫ്രോഗ് ഫിഷ്” എന്നാണിതറിയപ്പെടുന്നത്. വളരെ അപൂർവ്വമായി മാത്രമേ ഇതിനെ കാണാനാകൂ. പവിഴപ്പുറ്റിനെപ്പോലെയും കടൽപ്പായലിനെയും പോലെ തോന്നിക്കുന്ന ഇവയുടെ ഈ പ്രത്യേക ആകൃതി ഇരകളെ പിടിക്കാൻ സഹായകമാണ്. ഓന്തുകളെപ്പോലെ നിറം മാറാനും ഇവയ്ക്കു കഴിയും എന്നാൽ ഒരാഴ്ചയോളം സമയമെടുത്താണ് നിറം മാറുകയെന്ന് മാത്രം.

Related Topics

Share this story