Times Kerala

സ്പാനിഷ് ലീഗ്; ഇന്ന് എൽ ക്ലാസിക്കോ പോരാട്ടം

 
സ്പാനിഷ് ലീഗ്; ഇന്ന് എൽ ക്ലാസിക്കോ പോരാട്ടം

സ്പാനിഷ് ലീഗിൽ ഇന്ന് എൽ ക്ലാസിക്കോ പോരാട്ടം. റയലിന്റെ ഹോം ഗ്രൗണ്ടിലാണ് ബാഴ്‌സലോണയെ റയൽ മാഡ്രിഡ് നേരിടുക.രാത്രി 12.30നാണു മത്സരം.

നായകൻ സെർജിയോ റാമോസ് ഇല്ലാതെയാണ് റയൽ ഇന്ന് കളിക്കാനിറങ്ങുക. ലാലിഗയിൽ 65 പോയിന്റുമായി ബാഴ്‌സ രണ്ടാമതും 63 പോയിന്റുമായി റയൽ മൂന്നാം സ്ഥാനത്തുമാണ്. അത്ലറ്റികോ മാഡ്രിഡാണ് 66 പോയിന്റുമായി പട്ടികയിൽ ഒന്നാമതുള്ളത്.

Related Topics

Share this story