Times Kerala

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; പിതാവിന് പത്തു വർഷം തടവ്

 
പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; പിതാവിന് പത്തു വർഷം തടവ്

മുംബൈ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് പത്തുവർഷം തടവ്. മുംബൈയിലാണ് സംഭവം. 15 വയസുകാരിയായ മകളെയാണ് പ്രതി ക്രൂര ബലാത്‌സംഗത്തിന് ഇരയാക്കിയത്. 2016 ജനുവരി 21ന് ആണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത തക്കം നോക്കിയായിരുന്നു പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ബലാത്സംഗം നടന്ന ഉടൻ തന്നെ പെൺകുട്ടി തന്റെ സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു. അവർ ഒരു എൻ ജി ഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സോഷ്യൽ ആക്ടിവിസ്റ്റിനെ വിവരം അറിയിക്കുകയും അവർ അറിയിച്ചതനുസരിച്ച് പെൺകുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Topics

Share this story