Times Kerala

ഹിന്ദു മുസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമാചിത്രീകരണം ; സിനിമയുടെ ഷൂട്ടിങ്​ തടഞ്ഞ്​ സംഘപരിവാർ

 
ഹിന്ദു മുസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമാചിത്രീകരണം ; സിനിമയുടെ ഷൂട്ടിങ്​ തടഞ്ഞ്​ സംഘപരിവാർ

പാലക്കാട്: പാലക്കാട് ഹിന്ദു മുസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമാചിത്രീകരണം തടഞ്ഞതായി പരാതി . ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് ഷൂട്ടിംഗ് തടഞ്ഞത് . മീനാക്ഷി ലക്ഷ്‌മണ്‍ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചീത്രീകരണമാണ് ഇവർ തടഞ്ഞത്. കടമ്ബഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലായിരുന്നു ഷൂട്ടിംഗ് നടന്നത്.സംഭവത്തിൽ ഇവർ ഷൂട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കൂടാതെ ഹിന്ദു മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയായാലും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സിനിമ പ്രവര്‍ത്തകര്‍ പറഞ്ഞു.

അതെസമയം ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു .ഇതിന് ശേഷമാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചത് . എന്നാല്‍ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു .ശേഷം കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്‌ക്കാന്‍ ആവശ്യപ്പെടുകയായിരുന്നന്നു . സംഭവത്തെ തുടർന്ന് ഷൂട്ടിംഗ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത് .

Related Topics

Share this story